ഇടുക്കി: ഗവ. എന്‍ജിനിയറിംഗ് കോളജ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അലുമ്നി സംഗമം പൈനാവില്‍ വിപുലമായ പരിപാടികളോടെ നടത്തി. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം.ജെ. ജലജ ഉദ്ഘാടനം ചെയ്തു. കോളജിലെ മുന്‍ വിദ്യാര്‍ഥികളും അധ്യാപകരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന് അധ്യക്ഷത വഹിച്ചു.
ആദ്യബാച്ചുകളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. സില്‍വര്‍ ജൂബിലി ഇന്നവേഷന്‍ അവാര്‍ഡുകളും അക്കാദമിക് ടോപ്പേഴ്സ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. അലുമ്നി പ്രതിനിധിയായ എന്‍.വി. വിജീഷും വകുപ്പ് മേധാവികളും ഡീനുമാരും പ്രസംഗിച്ചു.
അലുമ്നി സ്പോണ്‍സേർഡ് ടോപ്പേസ് അവാര്‍ഡുകളും വോളണ്ടിയര്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇതോടൊപ്പം അലുമ്നി അസോസിയേഷന് പാനല്‍ രൂപീകരണവും തെരഞ്ഞെടുപ്പും നടത്തി. അലുമ്നി അസോസിയേഷന് സെക്രട്ടറി പ്രഫ. ആര്. റജിന്, പ്രഫ. പ്രിന്‍സ് വി. ജോസ്, ഡീന്‍ ഡോ. മഞ്ജു മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.